ടാമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ക്നാനായ റീജിയൺ നേതൃത്വം നൽകിയ പ്രീ-മാരേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ചോളം യുവജനങ്ങൾ ഇതിൽ പങ്കെടുത്തു.
ടാമ്പ ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ലുക്കോസ് & റിങ്കു ചാമക്കാലയിൽ, ജോജോ മേക്കാട്ടേൽ, ഡസ്റ്റിൻ & പ്രെറ്റി മുടീകുന്നേൽ, റെക്സി മൈജോ ആകാശാലയിൽ, സൂസാന തേക്കുംകാട്ടിൽ, ഫിലോ വെള്ളാപ്പള്ളി, ജെസ്സി കുളങ്ങര, ടോണി പുല്ലാപ്പള്ളിൽ എന്നിവരോടൊപ്പം ഡോ. ആൻ വെർഡേജ, ഡോ. കാർലോസ് ലമോട്ട് എന്നിവരും വിവിധ ക്ലാസുകൾ എടുത്തു.